05 October 2019

ഹജ്ജ് 2020: ഈമാസം 15 മുതല്‍ ഡിസംബര്‍ 5 വരെ അപേക്ഷ സമര്‍പ്പിക്കാം(വിഷൻ ന്യൂസ്‌ 05/10/2019)
(VISION NEWS 05 October 2019)



ന്യൂഡല്‍ഹി : 2020 ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷകള്‍ ഈമാസം 15 മുതല്‍ സ്വീകരിച്ചു തുടങ്ങും. അപേക്ഷാഫോമുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ഡിസംബര്‍ അഞ്ചാ ണ്. 2020 ലെ ഹജ്ജ് കര്‍മപദ്ധതിക്ക് അന്തിമ രൂപം നല്‍കിയതായി ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം 10ന് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എങ്കിലും 'ഹജ്ജ് 2020' പ്രവര്‍ത്തനപദ്ധതിയുടെ കരട് രൂപരേഖ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളി ലെയും ഹജ്ജ് കമ്മിറ്റികള്‍ക്ക് ഇതിനകം കൈ മാറിയിട്ടുണ്ട്. കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍ കുന്നതിന് മുന്നോടിയായി ന്യൂനപക്ഷകാര്യ മന്ത്രാലയവും ജിദ്ദ കോണ്‍സുലേറ്റ് ജനറലും സംയുക്തമായി വെള്ളിയാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. 

കഴിഞ്ഞവര്‍ഷം 2018 ഒക്ടോബര്‍ 18 മുതലാണ് ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷാഫോം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സ്വീകരിച്ചുതുടങ്ങിയത്. ഹജ്ജ് തീര്‍ത്ഥാടകരുടെ താമസത്തിനായി കെട്ടി ടങ്ങളും ഹോട്ടലുകളും തിരഞ്ഞെടുക്കുന്നതി നായി സംയുക്ത പ്രതിനിധിസംഘം പുണ്യസ്ഥല ങ്ങളായ മക്കയിലും മദീനയിലും സന്ദര്‍ശനം നട ത്തുമെന്നും ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. 
ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനു ള്ള നറുക്കെടുപ്പ് വരുന്ന ഡിസംബര്‍ രണ്ടാം വാ രത്തിലായിരിക്കും നടക്കുക. ഇന്ത്യയിലെ വി വിധ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍, വിമാനത്തിന്റെ ഷെഡ്യൂളും സമയക്രമവും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാവും '2020 ഹജ്ജ് കര്‍മപദ്ധതി' പ്രസിദ്ധീകരിക്കുക യെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only