25 October 2019

നായയുടെ പരാക്രമത്തില്‍ കൊടുവള്ളിയില്‍ നിരവധി പേർക്ക് കടിയേറ്റു(വിഷൻ ന്യൂസ്‌ 25/10/2019)
(VISION NEWS 25 October 2019)


കൊടുവള്ളി: നായയുടെ പരാക്രമത്തില്‍ കൊടുവള്ളിയില്‍ കടിയേറ്റത് എട്ടു പേര്‍ക്ക്. തലപ്പെരുമണ്ണ, പറമ്പത്ത്കാവ്, സൗത്ത് കൊടുവള്ളി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച നായയുടെ അക്രമമുണ്ടായത്. പറമ്പത്ത്കാവ് ആട്യേരി കുഞ്ഞോയിയുടെ ഭാര്യ പാത്തുമ്മ(75), തലപ്പെരുമണ്ണ തോട്ടത്തില്‍ ഫാസില, സൗത്ത് കൊടുവള്ളി അറഫ മന്‍സിലില്‍ ഇബ്രാഹിം ഹാജി, ഭാര്യ ഷരീഫ, പാലക്കാംകുഴിയില്‍ നൗഷാദ് ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പത്ത്കാവ് കല്ലിടുക്കില്‍ ഭാഗത്ത് ഒരു ആടിനും നായയുടെ കടിയേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തോടെ തലപ്പെരുമണ്ണ എരഞ്ഞിക്കോത്ത് ഭാഗത്താണ് നായയുടെ ആക്രമണം ആദ്യം തുടങ്ങിയത്.

ഇവിടെ ഒരാളെ കടിച്ച ശേഷം നായ പറമ്പത്ത്കാവ് ഭാഗത്തേക്ക് ഓടിപ്പോയി. തുടര്‍ന്ന് പതിനൊന്നോടെ സൗത്ത് കൊടുവള്ളിയിലെത്തിയ നായ ഇവിടെ ആറോളം പേരെ അക്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ നായയെ പിടികൂടി കെട്ടിയിട്ടു. അവശനായ നായ ഉച്ചയോടെ ചത്തു. നായക്ക് പേയിയിളകിയതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പറമ്പത്ത്കാവ് ഭാഗത്ത് കടിയേറ്റ ആടിന് കുത്തിവെപ്പ് നടത്തിയതായി വെറ്ററിനറി സര്‍ജന്‍ ഡോ.ശിഹാബുദ്ദീന്‍ പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only