25 October 2019

ക്യാർ ചുഴലിക്കാറ്റ് രൂപപ്പെട്ടു: തീവ്ര ചുഴലിക്കാറ്റാകും, ഒമാൻ - യമൻ തീരത്തേക്ക്(വിഷൻ ന്യൂസ്‌ 25/10/2019)
(വിഷൻ ന്യൂസ് 25 October 2019)


അറബിക്കടലിൽ ഇന്ന് രാവിലെയോടെ ' ക്യാർ ' ചുഴലിക്കാറ്റ് രൂപപെട്ടു.  കർണാടകയിലെ രത്‌നഗിരിക് 240 km മുബൈയിൽ നിന്നും 380 km അകലെ യാണ് ക്യാറിന്റെ നിലവിലുള്ള സ്ഥാനം. ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഇത് ഈ മാസം അവസാനത്തോടെ ഒമാൻ - യമൻ തീരം ലക്ഷ്യമാക്കി നീങ്ങും. 

◾കേരളത്തിൽ ശക്തമായ കാറ്റും മഴ

കോഴിക്കോട് മുതൽ വടക്കോട്ട് കാസർകോട് വരെ ശക്തമായ കാറ്റും മഴയും ഇന്ന് ഉച്ച മുതൽ പ്രതീക്ഷിക്കാം. വടകര മുതൽ നീലേശ്വരം വരെ ഇന്ന് ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. 
മ്യാന്മാർ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലും ഒറ്റപ്പെട്ട കാറ്റും മഴയും ലഭിച്ചേക്കാം.

◾കൊങ്കൺ, ഗോവ, തീര കർണാടക ജാഗ്രത

കർണാടക തീരത്തും കൊങ്കണിലും ഗോവയിലും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. മുംബൈയിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. 

◾കടൽ പ്രക്ഷുബ്ധം

വടക്കൻ കേരളം, കർണാടക, മഹാരാഷട്ര മുതൽ ഗുജറാത്ത് തീരം വരെ കടൽ പ്രക്ഷുബ്ധ മായേക്കാം. ഇവിടങ്ങളിൽ മൽസ്യ ബന്ധനം സുരക്ഷിതമല്ല. 

◾ഒമാനിലും മഴ സാധ്യത

ഈ മാസം 27 മുതൽ ഒമാൻ തീരങ്ങളിലും കാറ്റിനും മഴക്കും സാധ്യത. സലാലയിൽ ഒക്ടോ: 31 നും നവംബർ 1 നും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം. മസ്കത്ത് നഗരത്തെ ബാധിക്കില്ല.


Post a Comment

Whatsapp Button works on Mobile Device only