Friday, 25 October 2019

ദേശീയ ആയുർവേദ ദിനം, അവിലോറ സ്കൂളിൽ വിപുലമായി ആചരിച്ചു(വിഷൻ ന്യൂസ്‌ 25/10/2019)




 കൊടുവള്ളി:  ദേശീയ ആയുർവേദ ദിനമായ ഇന്ന് ആവിലോറ എം എം എ യു പി സ്കൂളിലെ സാമൂഹ്യശാസ്ത്രം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലോക ചികിത്സ ക്രമത്തിന് ഇന്ത്യയുടെ സംഭാവനയായ ആയുർവേദത്തിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രമുഖ പാരമ്പര്യ ആയുർവേദ വിദഗ്ധൻ  എം പി  ഹക്കീം സുലൈമാൻ വിദ്യാർഥികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് റമീസ് അധ്യക്ഷത വഹിച്ചു. പുതിയ ജീവിത ചുറ്റുപാടുകളിൽ വരുന്ന ആരോഗ്യപരമായ പ്രശ്നങ്ങളെയും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ബോധവൽക്കരണം, ഔഷദ സസ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചാർട്ട് നിർമ്മാണ മത്സരം എന്നിവ നടന്നു. വിദ്യാർത്ഥികളും ആരോഗ്യവിദഗ്ധനും തമ്മിലുള്ള അഭിമുഖവും സംഘടിപ്പിച്ചു. പി വി അഹ്മദ് കബീർ സ്വാഗതവും കെ എ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only