26 October 2019

വിദ്യാർത്ഥികളുടെ ഓട്ടോമൊബൈൽ യൂണിറ്റുമായി അൽ ഇർശാദ് സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതി.(വിഷൻ ന്യൂസ്‌ 26/10/2019)
(VISION NEWS 26 October 2019)



ഓമശ്ശേരി :  പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ  അൽ ഇർശാദ് സെൻട്രൽ സ്കൂൾ സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതി സെക്രട്ടറി അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റി ഉസൈൻ മേപ്പള്ളി ഉദ്ഘാടനം ചെയ്തു.   
യന്ത്രങ്ങളുടെ പഠനവും പ്രവർത്തനവുമടങ്ങുന്ന നിത്യോപയോഗ വാഹനങ്ങളുടെ എൻജിൻ പ്രവർത്തന രീതികളും മറ്റും വിദ്യാർത്ഥികളെ പ്രായോഗികമായി പരിശീലിപ്പിക്കുന്നതിനായി പ്രത്യേക ഓട്ടോമൊബൈൽ യൂണിറ്റും ലാബും തയ്യാറിക്കിയിട്ടുണ്ട്.


 പഠനത്തോടൊപ്പം തികച്ചും സൗജന്യമായി നൽകുന്ന ഇത്തരം പരിശീലനങ്ങൾ കുട്ടികളും രക്ഷിതാക്കളും വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.  കേരളത്തിൽ തന്നെ വളരെ വ്യത്യസ്തമായി നൽകുന്ന വിദ്യാഭ്യാസ രീതികൾക്ക്  വലിയ മാതൃക ആവുകയാണ് അൽ ഇർശാദ് സെൻട്രൽ സ്കൂൾ. 

' വാഹനത്തിന്റെ ഗിയർ ശ്രദ്ധിച്ചു മാറ്റുക  ഗിയറിന്റെ പല്ല് പൊട്ടുന്ന ശബ്ദം  ഇനി മുതൽ നിങ്ങളുടെ കുട്ടികൾക്ക് അസഹനീയമായേക്കും '. 

മാതൃകാപരമായ ഇത്തരം പദ്ധതികൾ എല്ലാവർഷവും നടത്താറുള്ള അൽ ഇർശാദ് ഇത്തവണ  ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചതിൽ ഒന്നാമത്തേതാണിത്.

 കഴിഞ്ഞ തവണ വീടുകൾ കയറി വിത്ത് വിതരണം ചെയ്തും കൃഷികളെ കുറിച്ച് ഓർമിപ്പിച്ചും ശുദ്ധജലം ലഭിക്കാത്തിടത്തു അത് എത്തിക്കാനുമൊക്കെയുള്ള കാര്യങ്ങൾ നിർവഹിച്ചുമായിരുന്നു സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതികളുമായി വിദ്യാത്ഥികൾ മുൻപോട്ടുപോയത്. 

പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ ജേക്കബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി, പി ടി എ അംഗം ഉസൈൻ വൈറ്റ് ഹൗസ് വിദ്യാർത്ഥി പ്രതിനിധികളായ ഉവൈസ്, ശുഐബ്, നാദിയ, റന  എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only