Your Image Name

എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ജൂനിയർ ഹൈ ഫ്ലൈ ക്യാമ്പ് സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 27/10/2019)




എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ജൂനിയർ ഹൈ ഫ്ലൈ ക്യാംപ് സംഘടിപ്പിച്ചു. എട്ടാം തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ക്യാംപ് സംഘടിപ്പിച്ചത്. രാവിലെ ഒൻപത്  മണി മുതൽ വൈകീട്ട് എട്ടര  വരെ പരിപാടി നടന്നു. പി ടി എ പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.   ഡെപ്യൂട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, ഡയറ്റ് ഇൻ ചാർജ് അബ്ദുൽ നാസർ , ബി പി ഒ  മെഹറലി,പി സി അബ്ദുൽ ഗഫൂർ, തമ്മീസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു . കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉൽഘാടനവും നടന്നു. തുടർന്ന് ഗണിതം മധുരം,ഹൂ ഐ ആം എന്നീ സെഷനുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്കായി വിവിധ ആക്ടിവിറ്റികളും എം ജെ യിലെ അധ്യാപകനായ ഷഫീഖ് കത്തറമ്മൽ നയിച്ച പാരന്റ്സ് മീറ്റിങ്ങും നടന്നു.
Powered by Blogger.
]]>