27 October 2019

എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെ ആക്രമിച്ചതിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം ശക്തം(വിഷൻ ന്യൂസ്‌ 27/10/2019)
(VISION NEWS 27 October 2019)


മുക്കം:അപകടങ്ങളിൽ രക്ഷാപ്രവർത്തകരായും ജീവകാരുണ്യ പ്രവർത്തകരായും മലയോര മേഖലയിൽ നിറസാന്നിധ്യമായവരും മുഴുവൻ ജനങ്ങൾക്കും പ്രിയപ്പെട്ടവരുമായ എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെ പാലക്കാട്ട് വച്ച് ആൾക്കൂട്ടം ആക്രമിച്ചതിൽ പ്രതിഷേധം വ്യാപകമായി. വിനോദയാത്ര പോയ പ്രവർത്തകരെ അകാരണമായി വാഹനം തടഞ്ഞ് ക്രൂരമായി മർദ്ദിച്ച ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടി ഉടൻ സ്വീകരിക്കണമെന്ന് മുക്കം നഗരസഭ യൂത്ത് ലീഗ് കമ്മറ്റി അവിശ്യപെട്ടു പ്രസിഡന്റ് ശരീഫ് വെണ്ണകോട് അധ്യക്ഷം വഹിച്ചു, ജിഹാദ് തറോൽ, അൻവർ മുണ്ടുപാറ, ടി കെ ശറഫുദ്ധീൻ, ബർഷാദ് പൊറ്റശ്ശേരി, ഫൈറൂസ് തൂങ്ങാപുറം, ശമീർ മുണ്ടുപാറ, നിഷാദ് തോട്ടത്തിൻ കടവ്, ഹനീഫ തെച്ചാട്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
 
എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെ പാലക്കാട് വെച്ച് ആൾക്കൂട്ടം മർദ്ദിച്ചതിൽ അക്രമികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന്
 മുക്കം മുനിസിപ്പൽ പ്രവാസി ലീഗ് പ്രസിഡന്റ്.
നസീർ കല്ലുരുട്ടി 
സെക്രട്ടറി.
എ എം മുദ്ധീൻ പൂളപ്പൊയിലും.  പ്രതിഷേധമറിയിച്ചു

Post a comment

Whatsapp Button works on Mobile Device only