Your Image Name

പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.(വിഷൻ ന്യൂസ്‌ 28/10/2019)


പാലക്കാട് :തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ട ലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാ ദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്.


മാവോവാദികൾ ഇവിടെ ക്യാമ്പ് നടത്തുന്നു

ണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പിലാണ് മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടത്.


മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ തന്നെ പോ ലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെ ട്ടവരെന്നാണ് റിപ്പോർട്ടുകൾ.


ഉൾവനത്തിൽ ഇപ്പോഴും വെടിവെപ്പ് തുടരുന്നു ണ്ടെന്നാണ് വിവരം. കൂടുതൽ സംഘത്തെ പോലീസ് ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്.


Powered by Blogger.
]]>