28 October 2019

വെളിമണ്ണ ജിഎംയുപി സ്കൂളിൽ മണ്ണ് പരിശോധന ക്യാമ്പും സെമിനാറും നടത്തി(വിഷൻ ന്യൂസ്‌ 28/10/2019)
(VISION NEWS 28 October 2019)



ഓമശ്ശേരി: വെളിമണ്ണ ജിഎംയുപി സ്കൂൾ ഓമശ്ശേരി കൃഷിഭവനുമായി സഹകരിച്ച് മണ്ണ് പരിശോധനാ ക്യാമ്പും സോയിൽ സെമിനാറും സംഘടിപ്പിച്ചു. ഓമശ്ശേരി കൃഷി ഓഫീസർ സാജിദ് അഹമ്മദ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രം അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് പി അനിത സെമിനാർ നയിച്ചു. പ്രധാനാധ്യാപകൻ എൻ അഹമ്മദ് കുട്ടി ആധ്യക്ഷം വഹിച്ചു.
   
      മണ്ണിന്റെ ഗുണങ്ങളെ കുറിച്ചും മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെ സംബന്ധിച്ചും മണ്ണിൽ വളം ചേർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവർ സംസാരിച്ചു. കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ച വിവിധ ഇനം മണ്ണുകൾ ക്യാമ്പിൽ പരിശോധനക്ക് വിധേയമാക്കി. മണ്ണ് പരിശോധന റിപ്പോർട്ട് അസിസ്റ്റന്റ് കെമിസ്റ്റ് പി അനിത പ്രധാനാധ്യാപകൻ എൻ അഹമ്മദ് കുട്ടിക്ക് കൈമാറി. സീനിയർ അസിസ്റ്റന്റ് യു.പി  അബ്ദുൽ ഖാദർ സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only