28 October 2019

ലീഡേഴ്‌സ് മീറ്റും വൈറ്റ് ഗാർഡ് സംഗമവും(വിഷൻ ന്യൂസ്‌ 28/10/2019)
(VISION NEWS 28 October 2019)



എളേറ്റിൽ : കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റും പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായ കിഴക്കോത്ത് പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങളുടെ സംഗമവും അനുമോദന ചടങ്ങും 2019 ഒക്ടോബർ 29 ചൊവ്വ രാത്രി 7 മണിക്ക് കത്തറമ്മൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി ജി മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി റഫീഖ് കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ, ജനറൽ സെക്രെട്ടറി വി കെ അബ്ദുറഹിമാൻ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി എം ഹമീദ് മാസ്റ്റർ, പി ഡി നാസർ മാസ്റ്റർ, ഇക്ബാൽ കത്തറമ്മൽ, നൗഷാദ് പന്നൂർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടക്കുന്നതായി യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീർ പറക്കുന്ന് ജനറൽ സെക്രെട്ടറി സൈദ് വി കെ എന്നിവർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only