28 October 2019

മലപ്പുറത്ത് ഗ്യാസ് പ്ലാന്റിൽ അപകടം: രണ്ടുമരണം(വിഷൻ ന്യൂസ്‌ 28/10/2019)
(VISION NEWS 28 October 2019)



മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ചുങ്കത്തറ സ്വദേശി ജോമോൻ, ബിഹാർ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.

ഒരാളുടെ നില ഗുരുതരമാണ്. എടവണ്ണ പത്തിപ്പിരിയം പെരുവിൽ കുണ്ടിലാണ് അപകടം. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയടക്കമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.  മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Post a comment

Whatsapp Button works on Mobile Device only