28 October 2019

സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ വ്യാപാരി സമൂഹം നാളെ (ചൊവ്വാഴ്ച)സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കി കൊണ്ട് ജില്ലാ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാർച്ചും ധർണ്ണയും നടത്തും(വിഷൻ ന്യൂസ്‌ 28/10/2019)
(VISION NEWS 28 October 2019)




കൊടുവള്ളി :സംസ്ഥാന സർക്കാരിന്റെ  വ്യാപാര ദ്രോഹ നടപടികൾ കാരണം ലക്ഷക്കണക്കിന് വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ വ്യാപാരി സമൂഹം 2019 ഒക്ടോബർ 29 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കി കൊണ്ട് ജില്ലാ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാർച്ചും ധർണ്ണയും  നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്ക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടക്കുന്നു.  കൊടുവള്ളി   യൂണിറ്റുകളിലെ അംഗങ്ങളും  കടകൾ (ഹോട്ടൽ, മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ )മുടക്കി 29ന്  കാലത്ത്‌ 10 മണിക്ക് എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിക്കുന്ന കലക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കാൻ എരഞ്ഞിപ്പാലം സരോവരം പാർക്കിന് സമീപം  എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു(കൊടുവ ള്ളി യൂണിറ്റിലെ വ്യാപാരികൾ പരിപാടിയിൽ  പങ്കെടുക്കാൻ പോവുന്നതിനു  വേണ്ടി  രാവിലെ 8.30 AM മണിക്ക് കൊടുവള്ളി വ്യാപാര ഭവൻ എത്തി ചേരണം)
എന്ന് 
TP ARSHAD
KODUVALLY UNIT SECRETARY

Post a comment

Whatsapp Button works on Mobile Device only