Wednesday, 30 October 2019

കെ ആർ എം യു സ്ഥാപക ദിനം ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം(വിഷൻ ന്യൂസ്‌ 30/10/2019)




മുക്കം : കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ   സ്ഥാപക ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.  കൂമ്പാറ ഗാന്ധിഭവനിൽ അവിടുത്തെ അന്തേവാസികൾക്കൊപ്പമാണ്  സ്ഥാപക ദിനം ആചരിച്ചത്.


കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവൻ ശാഖയുടെ നേതൃത്വത്തിൽ  കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ ഒരു മാസം മുമ്പാണ്   വരിയാനി മത്തായി മറിയം ജോസഫ് സ്മാരക ഗാന്ധിഭവൻ പ്രവർത്തനമാരംഭിച്ചത്.  
പത്തോളം അന്തേവാസികളാണ് ഇവിടെയുള്ളത്. ഗാന്ധിഭവനിലെ  താമസക്കാരായ  വിജയമ്മാൾ, ശാന്തമ്മ എന്നിവർ കേക്ക് മുറിച്ചു സ്ഥാപകദിനാചരണത്തിന് തുടക്കം കുറിച്ചു. 

ഗാന്ധിഭവൻ ട്രസ്റ്റ്‌ സെക്രട്ടറി 
വി എ നസീർ അദ്ധ്യക്ഷനായി. 
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ സോളി ജോസ്ഫ്  ഉദ്ഘാടനം ചെയ്തു.
കെ.ആർ.എം.യു  ജില്ലാ പ്രസിഡന്റ്‌ റഫീഖ് തോട്ടുമുക്കം, 
ജില്ലാ ട്രഷറർ ഫ്രാൻസിസ് ജോഷി, ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ കക്കാട്, ഉണ്ണിച്ചേക്കു, ഗാന്ധിഭവൻ എക്സ്ക്യൂട്ടിവ് അംഗം ജോൺസൻ കുളത്തിങ്ങൽ, അഗസ്റ്റിൻ  കിഴക്കരക്കാട്ട് എന്നിവർ സംസാരിച്ചു. 
ഫാസിൽ തിരുവമ്പാടി, ഗാന്ധിഭവൻ പ്രസിഡണ്ട് 
ജോസ്  കുഴമ്പിൽ, 
ഗാന്ധിഭവൻ എക്സിക്യുട്ടീവ് അംഗങ്ങളായ
അഗസ്റ്റിൻ കീലത്ത് , കെ.എം അബ്ദു റഹ്മാൻ, നാസർ കടക്കാടൻ ,കെ.ഷംസുദ്ധീൻ , ഷിയാസ് ഇല്ലിക്കൽ, മാത്യൂ പാലക്കതടത്തിൽ എന്നിവർ  പങ്കെടുത്തു.


Post a Comment

Whatsapp Button works on Mobile Device only