30 October 2019

അൽ ഇർഷാദ് വനിതാ കോളേജിൽ ഇക്കണോമിക്സ് വിഭാഗ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ദേയമായി(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 30 October 2019)



ഓമശ്ശേരി : അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വുമൺസ് കോളേജിൽ ഇക്കണോമിക്സ്  വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെയും, നീതി നിഷേധത്തിനെതിരെയും ഫ്ലാഷ് മോബ്, തെരുവ് നാടകം, ചിത്രീകരണം എന്നിവ നടത്തി.
ക്യാമ്പസിൽ മുഴുവനായും സ്ത്രീപീഡനങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ ചാർട്ടിൽ പ്രദർശിപ്പിച്ചും, പ്ലാക്കാർഡ് പിടിച്ചു മായിരുന്നു വിദ്യാർത്ഥിനികൾ അണിനിരന്നത്.പെണ്ണായി പിറന്നതിന്റെ പേരിൽ ഭയത്തോടെ ജീവിക്കേണ്ടി വരുന്ന കാലഘട്ടത്തിലേക്കല്ല കൂട്ടികൊണ്ടു പോകേണ്ടതെന്നും ചേർത്തു നിർത്തണം അമ്മയായി, പെങ്ങളായി, സുഹൃത്തായി, സഹോദരിയായി എന്ന മഹത്തായ സന്ദേശം ആ സപദമാക്കി നടത്തിയ തെരുവു നാടകം ശ്രദ്ദേയമായി.നേരിനു വേണ്ടി പോരാടുമെന്ന് ആഹ്വാനം ചെയ്യുന്ന ക്യാമ്പസിൽ കെട്ടിയ വെള്ള തുണിയിൽ അദ്ധ്യാപകരും വിദ്യാർത്ഥിനികളും കൈയ്യൊപ്പു പതിപ്പിച്ചു. പ്രിൻസിപ്പാൾ സെലീന വി ഉത്ഘാടനം നിർവ്വഹിച്ചു, റഫീഖ് സഖാഫി മുഖ്യ സന്ദേശം നൽകി അധ്യാപകരായ ജോർജ് സി ടി, ജാബിർ,ലിജോ ജോസഫ്, സവിനു, ചാന്ദിനി, വിദ്യാർത്ഥിനികളായ ഐശ്വര്യ, റഹീ സത്ത്,ഇർഫാന, ഫർഹത്ത്, സുഹറ, ഷംന, ഡി ത്തുമോൾ, മുബീന,അതുല്യ, എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only