30 October 2019

കൊടുവള്ളിയിൽ സ്വകാര്യ കെട്ടിടത്തിലെ മലിനജലം പുഴയിലേക്ക് ഒഴുക്കി വിട്ടു(വിഷൻ ന്യൂസ്‌ 30/10/2019)
(VISION NEWS 30 October 2019)








കൊടുവള്ളി: പൂനൂര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിട്ടു. ദേശീയപാതയില്‍ കൊടുവള്ളി പെട്രോള്‍ പമ്പിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മലിനജലമാണ് ഓവുചാലിലൂടെ പൂനൂര്‍ പുഴയിലേക്ക് ഒഴുക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് പാലക്കുറ്റി ഭാഗത്തു കൂടി ഒഴുകുന്ന പൂനൂര്‍ പുഴയിലെ വെള്ളത്തിന് കറുത്ത നിറം കാണപ്പെട്ടത്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മലിന ജലം പൈപ്പിലൂടെ ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുവള്ളി എസ് ഐ. കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

Post a comment

Whatsapp Button works on Mobile Device only