31 October 2019

മൂന്നു മണിക്കൂർ കൊണ്ട്തണലിന്പുതിയ ആംബുലൻസ്, ചരിത്രമെഴുതി കൊടുവള്ളി എൻ.ആർ.ഐ(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 31 October 2019)



കൊടുവള്ളി തണൽ ഡയാലിസിസ് സെന്ററിന് വേണ്ടി ഒരു ആംബുലൻസ് എന്ന ആവശ്യത്തിൽ  തണൽ ദുബായ് ഗ്രൂപ്പിൽ നടത്തിയ സാമ്പത്തിക സമാഹരണത്തിൽ വെറും മൂന്നു മണിക്കൂർ കൊണ്ട്  വാഹനത്തിനാവശ്യമായ തുക ഓഫർ വരികയും ചർച്ച അവസാനിപ്പിക്കുകയും ചെയ്ത് ചരിത്രത്തിന്റെ ഭാഗമായി, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ദുബായിലെ കൊടുവള്ളിയിലെ എൻ.ആർ.ഐ സുഹൃത്തുകളാണ് ഈ ചരിത്ര മുന്നേറ്റത്തിന്റെ വിജയ ശില്പികളായത്. മാസത്തിൽ ഒരു ലക്ഷം രൂപ തണൽ നടത്തിപ്പിലേക്ക് നൽകാമെന്ന് വാക്ദാനം ചെയ്യുകയും അതിന്റെ ആദ്യ ഗഡു തണൽ അതികൃതർക്ക് ഏൽപ്പിക്കുകയും ചെയ്ത ശേഷമാണ് 7.5 ലക്ഷത്തോളം ചെലവ് വരുന്ന പുതിയ പദ്ധതിയുമായി കമ്മറ്റി അംഗങ്ങൾ ചർച്ചക്ക് തുടക്കമിട്ടത് ചർച്ച തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ 90% ഫണ്ടും ഓഫർ വന്ന്‌ കഴിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിലായി നടപടികൾ പൂർത്തിയാക്കി വാഹനം പുറത്ത്‌ ഇറക്കും.

Post a comment

Whatsapp Button works on Mobile Device only