31 October 2019

ആ കു‍ഞ്ഞിനെ തരുമോ ? ഉപേക്ഷിച്ച കുഞ്ഞിനായി അപേക്ഷകൾ ഏറെ(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 31 October 2019)


കോഴിക്കോട് : ‍എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷമായി. ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവൾക്കുണ്ടായിട്ടില്ല... മകളുടെ ചികിത്സാ രേഖകളുമായി കുഞ്ഞിനുവേണ്ടി അധികൃതർക്കു മുൻപാകെയെത്തിയ പിതാവിന്റെ വാക്കുകളാണിത്. തിരുവണ്ണൂർ മാനാരി ഇസ്‌ലാഹിയ പള്ളിക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ തരുമോ എന്നന്വേഷിച്ച് ഒട്ടേറെ പേരാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ്, ചൈൽ‌‍ഡ് ലൈൻ തുടങ്ങിയവർക്കു മുൻപാകെ എത്തുന്നത്.

വിവാഹം കഴിഞ്ഞു വർഷങ്ങളേറെയായിട്ടും കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്നവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ മാത്രമേ അധികൃതർക്കാവുന്നുള്ളു. 13 വർഷമായി ഒരു കുഞ്ഞിനുവേണ്ടി ചികിത്സ നടത്തുന്ന രേഖകൾ ഉൾപ്പെടെയാണ് ഒരു കുടുംബം എത്തിയത്. അതിനാൽ ഈ പൊന്നുമോളെ ​ഞങ്ങൾക്ക് തരണം. ഇതൊരു അപേക്ഷയാണ് എന്നു പറഞ്ഞു കരയുന്നവർ വരെയുണ്ട്.
എന്തു ചെയ്യാൻ... നിങ്ങളുടെ സങ്കടങ്ങൾ കേൾക്കാനേ ഞങ്ങൾക്ക് കഴിയുകയുള്ളു. അല്ലാതെ ഇപ്പോൾ ദത്തു തരാൻ യാതൊരു നിർവാഹവുമില്ലെന്ന് അധികൃതർ പറയുമ്പോൾ മറുപടി പോലും പറയാതെ ദുഃഖഭാരത്തോടെ അവർ മെല്ലെ നടന്നു നീങ്ങുന്നു. ഫയലുകളിലൂടെ കണ്ണോടിച്ച് പ്രതീക്ഷ കൈവിടാതെ...
ആശുപത്രികളിൽ നിന്ന് വിവരം ശേഖരിച്ച് പൊലീസ്



ചൈൽഡ് ലൈൻ, പന്നിയങ്കര പൊലീസ്, ജുവനൈൽ പൊലീസ് അടക്കമുള്ളവരാണ് കുഞ്ഞിനെ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. കുഞ്ഞ് ആരോഗ്യവതിയാണ്. പൊക്കിൾക്കൊടിയിൽ ചെറിയ പഴുപ്പുള്ളതിനാൽ ആവശ്യമായ മരുന്നു നൽകിയിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only