പാലക്കുറ്റിയിലെ സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം പുഴയിലൊഴുക്കിയ സംഭവം: കെട്ടിട ഉടമയിൽ നിന്ന് വൻതുക പിഴ ഈടാക്കാൻ തീരുമാനം(വിഷൻ ന്യൂസ്‌ 31/10/2019)





കൊടുവള്ളി: പാലക്കുറ്റിയിലെ സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം പൂനൂർപുഴയിലൊഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമയിൽ നിന്ന് വൻതുക പിഴ ഈടാക്കാൻ കൊടുവള്ളി നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചു.  കെട്ടിട ഉടമകൾക്കും, സ്ഥാപന ഉടമകൾക്കും ഇതു സംബന്ധിച്ച്  നോട്ടീസും നൽകി.  ദേശീയപാതയിൽ കൊടുവള്ളി പെട്രോൾപമ്പിന് സമീപം ആക്കിപ്പൊയിൽ പള്ളിക്കു സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ  മലിനജലമാണ് ചൊവ്വാഴ്ച വൈകീട്ട് ഓവുചാലിലൂടെ പൂനൂർ പുഴയിലേക്ക് ഒഴുക്കിയത്. ഈ കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണ ശാലകളിൽ  നിന്നും സ്വർണം ഉരുക്കാനും  ശുദ്ധീകരിക്കാനും  ഉപയോഗിക്കുന്ന സയനൈഡ് അടക്കമുള്ള രാസവസ്തുക്കൾ കലർന്ന മലിനജലമാണ്  പുഴയിലേക്കൊഴുക്കിയത്. 
മടവൂർ ആരാമ്പ്രം സ്വദേശികളായ
സ്വകാര്യ വ്യക്തികളുടേതാണ് കെട്ടിടം. 
ബുധനാഴ്ച് രാവിലെയാണ്
നഗരസഭ - ആരോഗ്യവകുപ്പ് അധികൃതർ പാലക്കുറ്റിയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തി  പരിശോധന നടത്തിയത്. 
കെട്ടിടത്തിൽ സൗകര്യപ്രദമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതുവരെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുതെന്ന് കാണിച്ച് സ്ഥാപന ഉടമകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
മലിനജലം കലകർന്ന പുഴയോരത്തെ വീട്ടു കിണറുകളിലെ വെള്ളത്തിന് നിറ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 
ഈ കെട്ടിടത്തിൽ താമസിക്കുന്നവർ ഉപയോഗിക്കുന്ന കക്കൂസുകളിൽ നിന്നും, കെട്ടിടത്തിൽ നിന്നുള്ള മറ്റ് മലിനജലവും ഒരേ ടാങ്കിലേക്കു തന്നെ ഒഴുക്കുന്നതായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ  കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പിൻവശത്ത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ മാലിന്യ നിക്ഷേപമുള്ളതായും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നഗരസഭ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപൊയിൽ, ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ്, സെക്രട്ടറി ഇൻചാർജ് മധു, ഹെൽത്ത്‌ ഇൻസ്പെക്ടർ അബ്ദുൽ കാദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പാലക്കുറ്റി പ്രദേശത്തെ ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവന്ന സ്വർണാഭരണ നിർമാണ ശാലകൾ കെട്ടിടത്തിൽ  പ്രവർത്തിക്കാൻ  അനുവദിക്കില്ലെന്നാണ് നാട്ടുകാർ ചേർന്ന് തീരുമാനിച്ചിരിക്കുന്നതെന്ന് പൊതുപ്രവർത്തകനായ പി.സി.ജമാൽ പറഞ്ഞു.

പൂനൂർ പുഴയിലേക്ക് മാലിന്യം ഒഴുക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് പുനൂർ പുഴ ഫോറവും, പക്ഷിമഘട്ട പുഴ സംരക്ഷണ സമിതിയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായി സമിതി ചെയർമാൻ പി.എച്ച്. ത്വാഹ പറഞ്ഞു.
Name

Health,7,Latest News,404,
ltr
item
VISION NEWS: പാലക്കുറ്റിയിലെ സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം പുഴയിലൊഴുക്കിയ സംഭവം: കെട്ടിട ഉടമയിൽ നിന്ന് വൻതുക പിഴ ഈടാക്കാൻ തീരുമാനം(വിഷൻ ന്യൂസ്‌ 31/10/2019)
പാലക്കുറ്റിയിലെ സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം പുഴയിലൊഴുക്കിയ സംഭവം: കെട്ടിട ഉടമയിൽ നിന്ന് വൻതുക പിഴ ഈടാക്കാൻ തീരുമാനം(വിഷൻ ന്യൂസ്‌ 31/10/2019)
https://lh3.googleusercontent.com/-lX4fM3YkWuI/Xbq83SPK-KI/AAAAAAAARZs/PbzJiG09jZsQ2SiaIqHbo5sIEBiwN3IdgCLcBGAsYHQ/s1600/IMG-20191031-WA0059.jpg
https://lh3.googleusercontent.com/-lX4fM3YkWuI/Xbq83SPK-KI/AAAAAAAARZs/PbzJiG09jZsQ2SiaIqHbo5sIEBiwN3IdgCLcBGAsYHQ/s72-c/IMG-20191031-WA0059.jpg
VISION NEWS
https://www.visionnews.in/2019/10/31102019_52.html
https://www.visionnews.in/
https://www.visionnews.in/
https://www.visionnews.in/2019/10/31102019_52.html
true
6931876289475433389
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy