31 October 2019

ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി(വിഷൻ ന്യൂസ്‌ 31/10/2019)
(VISION NEWS 31 October 2019)



ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി.  സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍ വന്നതിന്റെ തൊട്ട് പിന്നാലെയാണ്  പുതിയ ഭൂപടം പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഒരു സംസ്ഥാനം കുറയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ കൂടും. ആഗസ്ത് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവും ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുറും ഇന്ന് ചുമതലയേറ്റു.. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. നാളെ മുതല്‍ വിവിധ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥരെ ജമ്മു കശ്മീരിലും ലഡാക്കിലുമായി നിയമിക്കും. ജമ്മു കശ്മീരിലെ വിഭജനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതായി ഉയര്‍ന്നിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only