Your Image Name

സൈബർ മേഖലയിലും കാരുണ്യത്തിന്റെ ഇടം കണ്ടെത്താൻ സാധിക്കണം: വി.എം. ഉമ്മർ മാസ്റ്റർ(വിഷൻ ന്യൂസ്‌ 30/10/2019)




താമരശ്ശേരി: സൈബർ മേഖലയിൽ വർധിച്ചു വരുന്ന അപശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും, സാമൂഹ്യ മാധ്യമങ്ങളെ  കാരുണ്യത്തിന്റെ ഇടങ്ങളാക്കി മാറ്റുന്നതിനുമായി സൈബർ കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ടെന്നും മുൻ എം.എൽ.എയും കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ വി.എം. ഉമ്മർ മാസ്റ്റർ പറഞ്ഞു.

ജോലിക്കിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട നിർമ്മാണ തൊഴിലാളിയായിരുന്ന കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് സ്വദേശിയുടെ കുടുംബത്തിനായി കൊടുവള്ളി മണ്ഡലം ഹരിതം സാംസ്ക്കാരിക വേദി പ്രഖ്യാപിച്ച ധനസഹായം, കുടുംബ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഹരിതം സാംസ്ക്കാരിക വേദി ചെയർമാൻ യു.കെ.ഹുസ്സയിൽ ഓമശ്ശേരി അധ്യക്ഷത വഹിച്ചു.അഷ്റഫ് കോരങ്ങാട് പദ്ധതി വിശദീകരിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.അഷ്‌റഫ് മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പി.എസ്.മുഹമ്മദലി, കൊടുവള്ളി മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് വി.കെ. അബ്ദു ഹാജി, കട്ടിപ്പാറ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദ് മോയത്ത്, സൗദി കെ.എം.സി.സി. നാഷനൽ കമ്മിറ്റിയംഗം എ.കെ.ലത്തീഫ് തച്ചംപൊയിൽ, കെ.സി. ബഷീർ, ഹാരിസ് അമ്പായത്തോട്, കെ.വി.അബ്ദുൽ അസീസ്, എ.കെ. അസീസ്, എ.കെ. കൗസർ, എം.ടി.അയ്യൂബ് ഖാൻ ,റഹീം എടക്കണ്ടി, സുബൈർ വെഴുപ്പൂർ, ഷാഫി സക്കറിയ കോളിക്കൽ, ഷംസീർ കക്കാട്ടുമ്മൽ, സി.പി.അബ്ദുൽ ഖാദർ ,എ.പി. സമദ്, ജലീൽ എയർ സീലാന്റ്, മജീദ് അരീക്കൻ, അബ്ബാസ്, എം.കെ.മജീദ്, ഷമീർ മോയത്ത്, മുസ്തഫ പീറ്റയിൽ, ആസാദ് കാരാടി, സക്കരിയ അമ്പായത്തോട്, റസ്സാഖ് തുടങ്ങിയവർ സംസാരിച്ചു.നിയാസ് ഇല്ലിപറമ്പിൽ സ്വാഗതവും, പി.സി.നാസർ നന്ദിയും പറഞ്ഞു.


Powered by Blogger.
]]>