Your Image Name

പുത്തൂർ ഗവ യൂ പി സ്കൂളിൽ COPTA 2003 യെല്ലോ ലൈൻ ക്യാമ്പയിൻ(വിഷൻ ന്യൂസ്‌ 29/10/2019)



ഓമശ്ശേരി : സിഗരറ്റ് &അദർ ടുബാക്കോ പ്രൊഡക്ഷൻ ആക്ട് (COTPA) 2003 പ്രകാരം സ്കൂളുകളുടെ നൂറു വാര (91.4മീറ്റർ ) ചുറ്റളവിൽ പുകയില ഉത്പന്നങ്ങളുടെ വിപണനമോ,ഉപയോഗമോ പാടില്ല എന്ന നിയമം വ്യാപകമായി ലങ്കിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കേരള ആരോഗ്യ വകുപ്പ് വിദ്യാലയങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബോധവത്കരണ പദ്ധതി COTPA-2003 യെല്ലോ ലൈൻ ക്യാമ്പയിൻ ന്റെ ഓമശ്ശേരി പഞ്ചായത്ത് തല ഉത്ഘാടനം പുത്തൂർ ഗവ യൂ പി സ്കൂളിൽ വെച്ച് നടന്നു .
ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വടക്കിനിക്കണ്ടി ഉത്ഘാടനം ചെയ്തു .
സ്കൂൾ പി ടി എ പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു .
ഓമശ്ശേരി പ്രൈമറി ഹെൽത് സെന്റർ എഛ് ഐ ഇൻചാർജ് ശ്രീ സജീവൻ പദ്ധതി വിശദീകരിച്ചു ,സാമൂഹ്യക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ അജിത കുമാരി ,ജെ എഛ് ഐ രഞ്ജിത്ത് ,എഛ് എം ഇൻചാർജ് എ സുരേഷ് കുമാർ മാസ്റ്റർ ,അധ്യാപകരായ എൻ വി അബ്ദുറഹിമാൻ ,കെ ശംസുദ്ധീൻ ,കെ മുഹമ്മദ് സാദിഖ്,ശബിൻബാൽ ,പി കെ ഗീത,സ്കൂൾ ലീഡർ സഹൽന സിറാജ് എന്നിവർ സംസാരിച്ചു .
ക്യാമ്പയിൻന്റെ ഭാഗമായി സ്കൂളിന്റെ നൂറ്‌ വാര ചുറ്റളവിലെ റോഡുകളിൽ യെല്ലോ ലൈനുകൾ വരക്കുകയും , ബോധവത്കരണ റാലി സംഘടിപ്പിക്കുകയും ചെയ്തു
Powered by Blogger.
]]>