10 October 2019

L D F കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി.(വിഷൻ ന്യൂസ്‌ 10/10/2019)
(VISION NEWS 10 October 2019)




കൊടുവള്ളി:കാശ്മീർ ഭരണഘടനയെ തകർക്കുന്ന നീക്കത്തിനെതിരെ, 
ആസാം പൗരത്വ ബില്ലിന്റെ പേരിൽ നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ, 
സമ്പദ്ഘടനയെ കോർപറേറ്റുകൾക്ക് അടിയറവ് വെക്കുന്ന ജന വിരുദ്ധ നടപടിക്കെതിരെ, 
പ്രതിഷേധിക്കുന്നവരെ ജയിലിൽ അടക്കുന്ന കാടത്തത്തിനെതിരെ,  കൊടുവള്ളി നിയോജക മണ്ഡലം LDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി.


ശ്രീ കാരാട്ട് റസാഖ് MLA അധ്യക്ഷത വഹിച്ചു.. INL സംസ്ഥാന പ്രസിഡന്റ്‌ പ്രൊ AP അബ്ദുൽ വഹാബ് ധർണ ഉദ്ഘാടനം ചെയ്തു.. RP ഭാസ്കരക്കുറുപ്പ്.. കൊതുർ  മുഹമ്മദ്മാസ്റ്റർ..വായോളി മുഹമ്മദ് മാസ്റ്റർ.. OPI കോയ.. CM ബഷീർ..CP അബ്ദുള്ള കോയ തങ്ങൾ..  രവി ആവിലോറ.. PC തോമസ്.. KK അബ്ദുള്ള .. തുടങ്ങിയവർ സംസാരിച്ചു.. K ബാബു സ്വാഗതവും CP നാസർ കോയ തങ്ങൾ നന്ദിയും പറഞ്ഞു.. പ്രകടനത്തിന് K ശറഫുദ്ധീൻ.. OP റഷീദ്.. PTC ഗഫൂർ. KT സുനി..കാരാട്ട് ഫൈസൽ.. AP സിദ്ധീഖ്.  വിജയൻ മലയിൽ.MP മൊയ്‌തീൻ   അഡ്വ അബ്ദുറഹ്മാൻ.. OT സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only