30 October 2019

PM-KISAN പദ്ധതി കാമ്പയിൽ സംഘടിപ്പിക്കുന്നു(വിഷൻ ന്യൂസ്‌ 30/10/2019)
(VISION NEWS 30 October 2019)



ഓമശ്ശേരി :ഓമശ്ശേരി കൃഷിഭവൻ പരിധിയിൽ PM - KISAN പദ്ധതിയിൽ  അപേക്ഷ സമർപ്പിക്കുകയും എന്നാൽ  മൂന്നാം ഗഡു ലഭിക്കാതിരിക്കുകയും ചെയ്ത കർഷകർക്ക് ഓമശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ മേൽ ആനുകൂല്യം ലഭ്യമാക്കുന്നതിലേക്കായി നവംബർ 4,5,6 തിയ്യതികളിൽ ക്യാമ്പയിൻ നടത്തുന്നു. ഓമശ്ശേരി കൃഷിഭവനിൽ വെച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.PM KISAN പദ്ധതിയിൽ മൂന്നാം ഗഡു ലഭിക്കാത്ത എല്ലാ അപേക്ഷകരും ആധാർ കാർഡുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. നേരിട്ട് വരാൻ പറ്റാത്തവർ ചുമതലപ്പെടുത്തിയവർ കൈവശം ആധാർ/ പകർപ്പ് കൃഷിഭവനിൽ സമർപ്പിച്ചാലുംമതി. അക്ഷയ കേന്ദ്രങ്ങൾ വഴിയും കർഷകർക്ക് തെറ്റ് തിരുത്താനുള്ള സൗകര്യം ഉണ്ട്. ആധാർ PM-KISAN പദ്ധതിയുമായി ബന്ധപ്പെടുത്തി ശരിയാക്കാത്തവർക്ക് മൂന്നാം ഗഡു മുതലുള്ള ആനുകൂല്യം ലഭിക്കുന്നതല്ല.

Post a comment

Whatsapp Button works on Mobile Device only