26 October 2019

Uptect.(അപ് ടെക്റ്റ്) ഹാഫ് ഇയർ കാമ്പയിൻ "Deliberation" തുടക്കമായി(വിഷൻ ന്യൂസ്‌ 26/10/2019)
(VISION NEWS 26 October 2019)

 


കൊടുവള്ളി :  യു പി തസ്‌ലീം എജുക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ്(uptect) സംഘടിപ്പിക്കുന്ന ആറ് മാസം നീണ്ടു നിൽക്കുന്ന "ടെലിബറേഷൻ"കാമ്പയിന് തുടക്കമായി. 

സ്ത്രീ ശാക്തീകരണ ബ്രഹദ് പദ്ധതിയുടെ ഭാഗമായി രണ്ട് മാസം ദൈർഗ്യമുള്ള തയ്യൽ പരിശീലന ക്യാമ്പ്,

 ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള 40മണിക്കൂർ നീണ്ടു നിൽക്കുന്ന സ്റ്റുഡന്റസ് മൊറാലിറ്റി പ്രോഗ്രാം,

 ഉദ്യോഗാർത്ഥികളെ സർക്കാർ സർവീസിൽ പ്രവേശനം ലഭ്യമാകുന്നതിനാവശ്യമായ പി. എസ്. സി അവയർനെസ്സ് &ട്രെയിനിങ് പ്രോഗ്രാം, 

വ്യക്തികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖല കണ്ടെത്തുന്നതിനുള്ള കരിയർ പ്രോഗ്രാം, 

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ വിദ്യാഭ്യാസ പ്രോത്സാഹന സ്കോളർഷിപ്,

 ആദരിക്കൽ ചടങ്ങ്

 തുടങ്ങി വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പുതിയ മാറ്റം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഹാഫ് ഇയർ കാമ്പയിന് തുടക്കമായി. 

കാമ്പയിൻ ഉത്ഘാടനം അപ് ടെക്ട് ചെയർമാനും പഞ്ചായത്ത് മുൻ മെമ്പറുമായ  പി ആലിക്കുട്ടി മാസ്റ്റർ നിർവഹിച്ചു. കൺവീനർ പി ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.കാമ്പയിന്റെ ഭാഗമായി നടക്കുന്ന  തയ്യൽ പരിശീലന ക്യാമ്പിന്റെ രജിസ്‌ട്രേഷൻ മഹല്ല് പ്രസിഡന്റ് പി സീതിഹാജി നിർവ്വഹിച്ചു. യു പി മജീദ്,  ഗഫൂർ പട്ടിണിക്കര,  പി കെ സുബൈർ ഹാജി,യു പി, ഉസൈൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു.  മുജീബ് പട്ടിണിക്കര  സ്വാഗതവും ഇ കെ ബഷീർ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only