01 November 2019

ഒപ്പം-കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന് ഒപ്പവും(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)





ജില്ലാ കളക്ടറുടെ
 'ഒപ്പം' പരിപാടി 
2019 നവംബര്‍ 07ന് ഉച്ചയ്ക്ക് 1 മണി മുതല്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലും...

ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച്...

അന്നേ ദിവസം രാവിലെ 10 മുതൽ ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി 
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുള്ള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കേറ്റും ( ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷുറന്‍സ് ചേര്‍ക്കാനും പുതുക്കാനും അവസരം ഒരുക്കുന്നു.

കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രത്യേക പരിപാടിയായ ഒപ്പം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിനുള്ള അപേക്ഷകള്‍ മുന്‍കൂട്ടി കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി വശം എല്‍പ്പിക്കേണ്ടതാണ്. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ നേരിടുന്ന വ്യക്തികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കേണ്ടതെന്ന് ശ്രദ്ധയില്‍പ്പെടുത്തുന്നു. കൂടാതെ അപേക്ഷയില്‍ പറയുന്ന ഡോക്യമെന്‍റുകള്‍ സമര്‍പ്പിക്കേണ്ടതാണ്.

ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായവര്‍ക്കായി ട്രീറ്റ്മെന്റിനും ട്രെയിനിംങ്ങിനുമായി വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം സൗജന്യമായി ലഭിക്കുന്നതിനായിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് 'നിരാമയ'.

ആവശ്യമായ രേഖകള്‍:

(1. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ്

2. റേഷന്‍ കാര്‍ഡ്

3. ആധാര്‍ കാര്‍ഡ്

4. ജോയന്‍റ് ബാങ്ക് പാസ് ബുക്ക്

5. ജനന സര്‍ട്ടിഫിക്കേറ്റ് തുടങ്ങിയവയുടെ കോപ്പിയും

6. പാസ്പ്പോര്‍ട്ട് സൈസ് 2 ഫോട്ടോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം )

For any Queries, Pl contact 
*Sri. Zikkander*
LLC Convenor : 
9447084722

സെക്രട്ടറി, കിഴക്കോത്ത്
9496048211
0495- 2210237

Regards,

--
District Development Admin Team
For District Collector
Kozhikode

--
District Development Admin Team
For District Collector
Kozhikode

Secretary
Kizhakkoth Grama Panchayath

Post a comment

Whatsapp Button works on Mobile Device only