Friday, 1 November 2019

കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി.(വിഷൻ ന്യൂസ്‌ 01/11/2019)
(വിഷൻ ന്യൂസ് Friday, 1 November 2019)

 



ഓമശ്ശേരി: ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ  അക്ഷര ജാഥ ശ്രദ്ധേയമായി.
കേരളനാടിന്റെ സാംസ്‌കാരിക കലാ  പൈതൃകം വിളിച്ചോതിയുള്ള യാത്രയിൽ ഒപ്പന,മാർഗംകളി,അറബനമുട്ട്, കേരള നടനം, കളരിപ്പയറ്റ്, വഞ്ചിപ്പാട്ട്  തുടങ്ങിയ   കലാരൂപങ്ങളുടെ വേഷത്തിൽ കുട്ടികൾ അണിനിരന്നു.
  വിദ്യാർത്ഥികൾ മലയാള അക്ഷരങ്ങൾ എഴുതിയ പ്ലക്കാർഡുകൾ  കയ്യിലേന്തി 'കേരളമാണെന്റെ നാട് 
മലയാളമാണെന്റെ ഭാഷ' പാട്ടിനൊത്തു  താളവുമിട്ടാണ് നടന്നു നീങ്ങിയത്. 
പോസ്റ്റർ പ്രദർശനവും, ഗാനാലാപനവും, പ്രച്ഛന്ന വേഷവും ഇതോടനുബന്ധിച്ചു നടത്തി.  പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.  എം വി റീബ അധ്യക്ഷം വഹിച്ചു. കെ സറീന, പി സി അസീസ്, ആർ കെ റജില, വി പി സുനീറ, മരിയ ജോൺ സംസാരിച്ചു.  


Post a Comment

Whatsapp Button works on Mobile Device only