01 November 2019

വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ യൂത്ത് ലീഗ് ലോംഗ് മാർച്ച് പതിനാലിന്(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)

കൊടുവള്ളി: എല്ലാ വിധ സൗകര്യങ്ങളുമുണ്ടായിട്ടും താമരശ്ശേരിയിലെ താലൂക്ക് ഹോസ്പിറ്റലിൽ നിന്നും താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ബാലുശ്ശേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്ന സർക്കാർ നടപടിക്കെതിരെയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് മണ്ഡലത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികളിൽ നടക്കുന്ന വ്യാപക  ക്രമക്കേടിൽ പ്രതിഷേധിച്ചും നവ: പതിനാലിന് താമരശ്ശേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് ലോംഗ് മാർച്ച് നടത്താൻ കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.എം.എൽ.എയും സി.പി.എമ്മും തമ്മിലുള്ള പടലപിണക്കം കാരണം താലൂക്ക് ആസ്ഥാനത്ത് വരേണ്ട ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്നത്  അംഗീകരിക്കാൻ പറ്റില്ല. നാലു വർഷം മുമ്പ് വി.എം ഉമ്മർ മാസ്റ്ററുടെ ശ്രമഫലമായി ഒന്നര കോടി രൂപ മുടക്കി നവീകരിച്ച നെല്ലങ്കണ്ടി - കളരാന്താരി റോഡ് നല്ല നിലയിലാരിക്കവെ കുത്തി പൊളിച്ച് നവീകരണ പ്രവർത്തി നാടകം നടത്തിയത് അഴിമതി നടത്താൻ തന്നെയാണ്. കിഴക്കോത്ത് കച്ചേരിമുക്ക്  മൂലമണ്ണിൽ പാലം അപ്രോച്ച് റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തി കൊണ്ട് ഉൽഘാടനത്തിനു മുമ്പേ പൊട്ടിപൊളിഞ്ഞ സ്ഥിതിയിലായത് ഇതിനിടെ നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് കാരണമായതാണ്. ഹൈമാസ് ലൈറ്റുകൾ ആവശ്യമാണ് എന്നാൽ പഞ്ചായത്തകൾക്ക് അധിക ബാധ്യത അടിച്ചേൽപിക്കുന്ന സംവിധാനമാവുമ്പോൾ അത്യാവശ്യത്തിന് വിനിയോഗിക്കേണ്ട ഫണ്ടുകൾ പര്യാപ്തമല്ലാതാവും.ജനങ്ങളിൽ വികസനം നടത്തുന്നു എന്ന തോന്നലുണ്ടാക്കാൻ നടത്തുന്ന കാട്ടികൂട്ടലുകൾ   അഴിമതി നടത്താനുള്ള കളികൾ മാത്രമാണ്, ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ കമ്മറ്റി തീരുമാനിച്ചു.പ്രസിഡണ്ട് ടി.മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ.കെ.കൗസർ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി റഫീഖ് കൂടത്തായ് സ്വാഗതവും ട്രഷറർ സി.കെ.റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.ഒ.കെ ഇസ്മയിൽ, ഇഖ്ബാൽ കത്തറമ്മൽ, വി.സി. റിയാസ് ഖാൻ, എ.ജാഫർ, നൗഷാദ് പന്നൂര്, പി.അനീസ്, എൻ.കെ മുഹമ്മദലി, ഷമീർ പറക്കുന്ന്, ജൗഹർ നരിക്കുനി,മുനവ്വർ സാദത്ത്, ഷംസീർ കന്നൂട്ടിപ്പാറ, മുനീർ പുതുക്കുടി, ഇഖ്ബാൽ പൂക്കോട്, എം.നസീഫ്, ഷാഫി സക്കരിയ്യ, ചർച്ചയിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only