01 November 2019

കേരളപ്പിറവി ദിനത്തിൽ പ്രളയാനന്തര കേരളം ടേബിൾ ടോക്ക് ശ്രദ്ധേയമായി(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)



കൊടുവള്ളി: നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പറമ്പത്ത് കാവ് എ.എം.എൽ.പി.സ്കൂളിൽ പ്രളയാനന്തരകേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ടേബിൾ ടോക് ശ്രദ്ധേയമായി.
പരിപാടിയിൽ സ്കൂൾ മാനേജറും നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ കെ.എ. റഹീം മാസ്റ്റർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം.എ. ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.രാമചന്ദ്രൻ മാസ്റ്റർ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മാനവികത ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് പ്രളയത്തെ അതിജീവിക്കാൻ കേരള ജനതയ്ക്ക് കഴിഞ്ഞതെന്ന് രാമചന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.നവകേരള സൃഷ്ടിപ്പിൽ വിദ്യാർത്ഥികൾക്ക് വളരെ വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിക്ക് പി.ടി.എ. വൈസ് പ്രസിഡണ്ട് പി.കെ സുബൈർ, അബ്ബാസ് സൗത്ത് കൊടുവള്ളി, സിദ്ദീഖ് ചെറിയാല, സീനിയർ അസിസ്റ്റന്റ് കെ.കെ റംല ,സ്റ്റാഫ് സെക്രട്ടറി പി.എം. മുഹമ്മദ് മാസ്റ്റർ, ഫസൽ ആവിലോറ, എം.സി, ലതിക ,ടി. ഷബീനാ ബീവി, ടി.കെ .ഷീല, പി. സമിത, പി.കെ.യു സൈറ ഫെബിൻ, പി.ജസീല, സ്കൂൾ ലീഡർമാരായ എ.കെ. മുഹമ്മദ് അഷ്മിൽ, ടി.കെ. ജെന്ന ഫെബിൻ, പി.സി .സഫ്ദിൽ ഖാദർ നേതൃത്വം നൽകി. പി.സി ഖാദർ മാസ്റ്റർ സ്വാഗതവും ഹബീബ് എളേറ്റിൽ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only