01 November 2019

നീലേശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ശ്രദ്ധ യ്ക്ക് തുടക്കം(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)




മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പിലാക്കുന്ന  'ശ്രദ്ധ' പദ്ധതിക്ക് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. നവമ്പർ 1 മുതൽ ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കുന്ന പദ്ധതി മുഖേന പഠന പ്രശ്നം അനുഭവിക്കുന്ന മുഴുവൻ കുട്ടികൾക്കും സമഗ്രമായ മാറ്റമാണ് ലക്ഷ്യം വെയ്ക്കുന്നത് എസ്.എം.സി. ചെയർമാൻ പി.വി സാദിഖ് ഉത്ഘാടനം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് സി.എ. അനിത അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ 
 ഷാന്റി  കെ.എസ് പദ്ധതി lവിശദീകരിച്ചു. സീനിയർ അസി.ടി ടി. ഷാജു,സ്റ്റാഫ് സെക്രട്ടറി ഇ.കെ.അബ്ദുസലാം, ഷീജ പി.കെ, ബോബി ജോസഫ് , വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് സിനാൻ,നാജിയ സംസാരിച്ചു.ആശാദേവി സ്വാഗതവും ടി.കെ. ജുമാൻ നന്ദിയും പറഞു.

Post a comment

Whatsapp Button works on Mobile Device only