02 November 2019

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അഗതി, വയോജന അംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 02/11/2019)
(VISION NEWS 02 November 2019)




കൊടുവള്ളി :കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അഗതി, വയോജന അംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് 02-11-2019 ജി.എച്ച്.എസ്.എസ്. പന്നൂരിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ.സി. ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു ചെയർപേഴ്സൺ ജസീറ അധ്യക്ഷത വഹിച്ചു.

അലോപ്പതി, ഹോമിയോ, ആയുർവേദ എന്നീ ഡോക്ടർമാരുടെ സേവനത്തോടൊപ്പം കുടുംബശ്രീ സാന്ത്വനം വളണ്ടിയർ ഷുഗർ, പ്രഷർ എന്നിവയും പരിശോധിച്ചു.

ചടങ്ങിൽ സാമൂഹ്യ ഉപസമിതി കൺവീനർ ശ്യാമള രവീന്ദ്രൻ സ്വാഗതവും സി.ഡി.എസ് മെമ്പർ ബിന്ദു നന്ദിയും രേഖപ്പെടുത്തി.

Post a comment

Whatsapp Button works on Mobile Device only