02 November 2019

രക്ഷാകർതൃ ശിൽപശാല നടത്തി(വിഷൻ ന്യൂസ്‌ 02/11/2019)
(VISION NEWS 02 November 2019)




വെളിമണ്ണ: പ്രീസ്കൂൾ പാഠ്യപദ്ധതിയും പഠന രീതികളും രക്ഷിതാക്കളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വെളിമണ്ണ ജിഎംയുപി സ്കൂളിൽ പ്രീസ്കൂൾ രക്ഷാകർതൃ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ ശിശു സൗഹൃദ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പഠന പ്രക്രിയയിൽ രക്ഷിതാക്കൾക്ക് ഉള്ള പങ്കും ചർച്ച ചെയ്തു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ.വി പത്നനാഭൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ അൻവർ സാദത്ത് അധ്യക്ഷനായി. ഡയറ്റ് ലക്ചറർ യു.കെ അബ്ദുന്നാസർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
      ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.ടി മനോജ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി മുരളീകൃഷ്ണൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി.എം മെഹറലി, ഡയറ്റ് ലക്ചറർ എം അബ്ദുറഹ്മാൻ, സീനിയർ അസിസ്റ്റന്റ് യു.പി അബ്ദുൽ ഖാദർ, ഇ.എസ് സുനിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ അഹമ്മദ് കുട്ടി സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only