Saturday, 2 November 2019

കൂടത്തായി കൊലപാതക പരമ്പര: രാസപരി ശോധന മൂന്ന് ഘട്ടങ്ങളായി നടത്തും(വിഷൻ ന്യൂസ്‌ 03/11/2019)


കോ​ഴി​ക്കോ​ട് കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തും. റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി​യി​ലും ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് ലാ​ബ​റ​ട്ട​റി​യി​ലും (സി​എ​ഫ്എ​സ്എ​ല്‍ ), വി​ദേ​ശ​ത്തും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 


ഇ​തി​നാ​യി ക​ല്ല​റ തു​റ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ശേ​ഖ​രി​ച്ച മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ മൂ​ന്നാ​യി ഭാ​ഗി​ച്ചി​രു​ന്നു. ആ​ദ്യം കോ​ഴി​ക്കോ​ടു​ള്ള റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി​യി​ലാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​നാ​യി കോ​ട​തി വ​ഴി സാ​മ്പി​ളു​ക​ള്‍ ലാ​ബി​ലേ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ല്‍ അ​തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ല്‍ ര​ണ്ടാ​മ​ത്തെ സാ​മ്പി​ള്‍ ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് ലാ​ബ​റ​ട്ട​റി​യി​ലേ​ക്ക് (സി​എ​ഫ്എ​സ്എ​ല്‍) അ​യ​യ്ക്കും. ഇ​വി​ടെ നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലും വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വി​ദേ​ശ​ത്തെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ലാ​ബി​ലേ​ക്ക് അ​യ​യ്ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ച​ത്. 


വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​മാ​യ​തി​നാ​ല്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പും ഡി​ജി​പി​യും നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ആ​റു കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ഒ​ന്നൊ​ഴി​കെ മ​റ്റെ​ല്ലാ​മ​ര​ണ​ങ്ങ​ളും സൈ​നൈ​ഡ് ന​ല്‍​കി​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ . എ​ന്നാ​ല്‍ കു​റ​ഞ്ഞ അ​ള​വി​ലെ സൈ​നൈ​ഡ് ഉ​ള്ളി​ലെ​ത്തി​യു​ള്ളൂ എ​ന്ന​തി​നാ​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. 


ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ല്ല​റ​യി​ല്‍ നി​ന്നെ​ടു​ത്ത സാ​മ്പി​ളു​ക​ള്‍ മൂ​ന്നാ​യി ഭാ​ഗി​ച്ച​ത്. ഒ​രി​ട​ത്ത് നി​ന്ന് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വി​ദ​ഗ്ധ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സം​വി​ധാ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നാ​ണി​ങ്ങ​നെ ശേ​ഖ​രി​ച്ച​ത്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ട്രാ​ന്‍​സ് അ​നാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​ലൂ​ടെ തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഓ​രോ​രു​ത്ത​രു​ടേ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ചാ​ണ് സ​യ​നൈ​ഡ് അം​ശ​ത്തെ കു​റി​ച്ച് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന കോ​ഴി​ക്കോ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 


അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട റോ​യ്‌ തോ​മ​സി​ന്‍റേ​യും മു​ഖ്യ​പ്ര​തി ജോ​ളി​യു​ടേ​യും മ​ക്ക​ള്‍ കോ​ട​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ക്രി​മി​ന​ല്‍ ന​ട​പ​ടി​ച​ട്ടം 164 വ​കു​പ്പു​പ്ര​കാ​ര​മാ​ണ് മ​ക്ക​ളാ​യ റെ​മോ, റൊ​ണാ​ള്‍​ഡ്, എ​ന്നി​വ​ര്‍ കു​ന്ന​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി മൊ​ഴി ന​ല്‍​കി​യ​ത്. ഈ ​മൊ​ഴി​യു​ടെ പ​ക​ര്‍​പ്പി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ഇ​വ​ര്‍ പ​റ​ഞ്ഞ മൊ​ഴി​യാ​ണോ കോ​ട​തി​യി​ല്‍ ര​ഹ​സ്യ​മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന​റി​യാ​നാ​ണി​ത്. കു​റ്റ​പ​ത്ര​ത്തി​ലും ഈ ​ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. 


ഇ​ന്ന​ലെ റോ​യ്‌ തോ​മ​സ് വ​ധ​ക്കേ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട സി​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ജോ​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​ന്ന​മം​ഗ​ലം കോ​ട​തി​യാ​ണ് സി​ജോ​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് സി​ജോ​യ്ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. 


ജോ​ളി​യു​ടെ ര​ണ്ടാം​ഭ​ര്‍​ത്താ​വ് പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റേ​യും ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഏ​ഴി​ന് കോ​ഴി​ക്കോ​ട് ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ​ല്‍ കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​വാ​നാ​ണ് ഷാ​ജു​വി​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്.


Post a Comment

Whatsapp Button works on Mobile Device only