04 November 2019

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർ ണവേട്ട (വിഷൻ ന്യൂസ്‌ 04/11/2019)
(VISION NEWS 04 November 2019)


കണ്ണൂർ  :രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷത്തിന്റെ സ്വര്‍ണ വുമായി കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്‍, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച  പുലര്‍ച്ചെ 5.30ന് ദുബായില്‍ നി ന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരു വരും കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.


രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു കണ്ണൂരില്‍ നിന്നെത്തിയ ഡി.ആര്‍.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ ണം കണ്ടെടുത്തത്. സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ച

പ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുത്തത്. ഇവ  മല ദ്വാരത്തിലാണ് ഒളിപ്പി

ച്ചിരുന്നത്. പേസ്റ്റിന് 2443 ഗ്രാം തൂക്കമാണുണ്ടാ യിരുന്നത്. വേര്‍തിരിച്ചെടുത്താൽ  രണ്ട് കിലോ യോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്ത മാക്കി.കസ്റ്റഡിയിലെടുത്തവരെ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നു ചോദ്യം ചെയ്തു വരികയാണ്.


Post a comment

Whatsapp Button works on Mobile Device only