04 November 2019

മുക്കം നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ എംപി ഫണ്ട് വിവാദം അടിസ്ഥാനരഹിതം (വിഷൻ ന്യൂസ്‌ 04/11/2019)
(VISION NEWS 04 November 2019)


മുക്കം: കമ്മ്യൂണിറ്റി ഹെൽത്ത്  സെൻെററിന് ബഹു: വയനാട് എം.പി രാഹുൽ ഗാന്ധി  അനുവദിച്ച 40 ലക്ഷം രൂപ തിരസ്കരിച്ചു എന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്.  എം.പി ഫണ്ട് അനുവദിച്ചതായി  വിവരം അറിഞ്ഞതിനുശേഷമുള്ള ആദ്യ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി യോഗത്തിൽ പ്രസ്തുത കാര്യം ചർച്ചചെയ്യുകയും ഡിജിറ്റൽ X-ray യൂണിറ്റ് നും ലാബ് നവീകരിക്കാനും ഫണ്ട് ഉപയോഗിക്കുന്നതായിരിക്കും  ഉചിതമെന്ന് ശുപാർശ ചെയ്യാൻ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ  മാസ്റ്റർപ്ലാനിൽ ഉൾപ്പെടാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ  ഒരു നിർമ്മാണ പ്രവർത്തനം ഭാവിയിൽ  ആശുപത്രിയിൽ ഉണ്ടാകുന്ന വികസനപ്രവർത്തനങ്ങൾക്ക് വിഘാതമാകും എന്നതിനാലാണ് ആണ് ഇത്തരത്തിൽ ഒരു ശുപാർശ നൽകാൻ തീരുമാനം എടുത്തത്.  നഗരസഭ ചെയർമാനും നഗരസഭാ കൗൺസിലർ ടി.ടി സുലൈമാനും മെഡിക്കൽ ഓഫീസർ ഡോക്ടർ മോഹനനും എം.പി ഓഫീസിൽ പോയി ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തീരുമാനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.2019 ഒക്ടോബർ 25ന്  എം.പിയുടെ പ്രാദേശിക വികസന ഫണ്ട് അനുവദിച്ചതായി അറിയിപ്പ് ലഭിച്ച ഉടൻ തന്നെ നിർവ്വഹണ ഉദ്യോഗസ്ഥൻ  പ്രസ്തുത കെട്ടിടത്തിൻെറ എസ്റ്റിമേറ്റ് തയ്യാറാക്കാൻ  മുനിസിപ്പൽ എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. *എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ തീരുമാനമെടുക്കേണ്ടത് എം.പി* ആണെന്നിരിക്കെ മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്താനുള്ളതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ചെയർമാൻ മുക്കം നഗരസഭ

Post a comment

Whatsapp Button works on Mobile Device only