05 November 2019

വാഴയിൽ നിന്നും അഞ്ഞൂറിലധികം വിഭവങ്ങളുമായി അൽ ഇർഷാദ് വനിതാ കോളേജ് വിദ്യാർത്ഥിനികൾ(വിഷൻ ന്യൂസ്‌ 05/10/2019)
(VISION NEWS 05 November 2019)


ഓമശ്ശേരി : ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് അടിമകളായി ആരോഗ്യം നശിക്കുന്ന കാലഘട്ടത്തിൽ വാഴയിൽ നിന്ന് വിലക്കുറവും, ഗുണമേൻമയുള്ളതുമായ   അഞ്ഞൂറിലധികം വിഭവങ്ങൾ  ഒരുക്കി അൽ ഇർഷാദ് വനിതാ കോളേജ് വിദ്യാർത്ഥിനികൾ.ബനാന ഷവർമ, ബനാന ലോലിപോപ്പ്, ഹാർഡ് ബനാന, റോയൽ ബനാന, ബനാന മിഠായി, ബനാന കേസരി, ബനാന കിളിക്കൂട്, ബനാന ഹൽവ,ബനാന സാൻവിച്ച്, ബനാന ബർഗർ, ബനാന കുക്കീസ്, ബനാന കൊക്കോ, ബനാന പുഡിംഗ്,മിൽക്കി ബനാന, ബനാന കാൻഡിൽ,അൽ ഗ്രീൻ ഷെയ്ക്ക്, ഗ്രീൻ ചില്ലി ബനാന ഷേയ്ക്ക്, ബനാന ഐസ് ക്രീം, വാഴക്കശർക്കര പായസം, ഉണ്ണിക്കാമ്പ് പായസം, ബനാന ക്രീം, ഗ്രീൻപീസ് അക്യുമിനാട്ട തുടങ്ങിയ പുത്തൻ വിഭവങ്ങൾ ശ്രദ്ധേയമായി. വിവിധ തരം അച്ചാറുകൾ, തോരൻ, പുഴുക്കുകൾ, തുടങ്ങിയ എല്ലാ വിധ ഭക്ഷണങ്ങളും ഭക്ഷ്യമേളയിൽ നിരന്നു. ബിഎ ഇക്കണോമിക്സ്, ബികോം, ബി എസ് സി സൈക്കോളജി, ബിഎ ഇംഗ്ലീംഷ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം നടത്തിയത്.
ഭക്ഷ്യമേള പ്രിൻസിപ്പാൾ സെലീന വി ഉത്ഘാടനം ചെയ്തു. അദ്ധ്യാപകരായ ജോർജ് സി.ടി ജമീമ ജോണി,  സവിനു, ജാബിർ അലി, ലിജോ ജോസഫ്, ഡാനി,നിതാര വി, സഹീദ, ശ്രുതി വിദ്യാർത്ഥിനികളായ ഐശ്വര്യ, ഫർസാന ഷെറിൻ ഫർഹത്ത്, ഇർഫാന, ഷാക്കിറ,ആശ്രിത, ബാഹിജ, നിഹാല, ജീന സണ്ണി എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only