Monday, 4 November 2019

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധി ച്ചു;അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാനും പാടില്ല.(വിഷൻ ന്യൂസ്‌ 05/11/2019)
(വിഷൻ ന്യൂസ് Monday, 4 November 2019)


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളി ൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു.  പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബ ന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗി ക്കാൻ  പാടില്ലെന്നും ഉത്തരവിൽ പറയുന്നു.


വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക് കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്ന സർക്കുലറി ൽ തന്നായാണ്  ക്ലാസ് സമയത്ത് അധ്യാപകർ വാട്സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യ മങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരി

ക്കുന്നത്.


വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ യും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സർക്കുലറെന്നും പൊതുവിദ്യാ ഭ്യാസ ഡയറക്ടർ വ്യക്തമാക്കുന്നു.


സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്ക ണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.


Post a Comment

Whatsapp Button works on Mobile Device only