അരയ്ക്കുതാഴെ തളർന്ന ആയിഷുമ്മയ്ക്ക് സഹായവുമായി കൊടുവള്ളി ജനമൈത്രി പോലീസ്(വിഷൻ ന്യൂസ്‌ 05/11/2019)




കൊടുവള്ളി: ജനമൈത്രി പോലീസിന്റെ സഹായം  അരയ്ക്കുതാഴെ തളർന്ന ആയിഷുമ്മക്ക് ആശ്വാസമായി. കിഴക്കോത്ത് പന്നൂർ പുതുപ്പറമ്പിൽ ആയിഷുമ്മ (70) യ്ക്കാണ് കൊടുവള്ളി ജനമൈത്രി പോലീസ് കച്ചേരിമുക്ക് സി.എച്ച്.സെന്ററിന്റെ സഹായത്തോടെ
വീൽചെയർ നൽകിയത്. നിർധന കുടുംബമായിരുന്നു ആയിഷുമ്മയുടേത്. പള്ളി കമ്മിറ്റിയും നാട്ടുകാരും ചേർന്നാണ് ആയിഷുമ്മയ്ക്ക് വീട് നിർമിച്ചു നൽകിയിരുന്നത്.
ആയിഷുമ്മയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഭർത്താവ് നേരത്തെ മരണപ്പെട്ടു. പത്തു വർഷം മുമ്പാണ് ആയിമ്മയുടെ അരയ്ക്കു താഴെ തളർച്ച വന്നത്.പിന്നീട് രണ്ട് കുട്ടികളാണ് ആയിഷുമ്മയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എവിടെ പോകണമെങ്കിലും ,വീട്ടിൽ നിന്നുതന്നെ എങ്ങോട്ട് നീങ്ങണമെങ്കിലും കുട്ടികളുടെ സഹായമില്ലാതെ കഴിയില്ലായിരുന്നു.
കുട്ടികൾ എടുത്തുകൊണ്ടു പോകുകയാണ് ചെയ്തിതിരുന്നത്. ഇങ്ങിനെ എല്ലാ കാര്യങ്ങൾക്കും കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്ന അവസ്ഥ ആയിഷുമ്മയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് വീടുകൾ കയറിയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി കൊടുവള്ളി ജനമൈത്രി പോലീസ് ആയിഷുമ്മയുടെ വീട്ടിലെത്തുന്നത്.
വീട്ടിലെത്തിയ പോലീസ് ആയിഷുമ്മയുടെ പ്രയാസങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ഒരു വീൽചെയർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നെ ആഗ്രഹം ആയിഷുമ്മ പോലീസിനോട് പ്രകടിപ്പിച്ചു. ഇതേ തുടർന്ന് വളരെ പെട്ടന്നു തന്നെ ജനമൈത്രി പോലീസ് സ്പോൺസറെ കണ്ടെത്തുകയും വീൽചെയർ സംഘടിപ്പിച്ചു നൽകുകയുമായിരുന്നു. 
വീൽചെയർ കൈമാറ്റ ചടങ്ങിൽ 

കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി. സഫീസ, കൊടുവള്ളി പോലീസ് സ്റ്റേഷൻ  എ.എസ്.ഐ. എം.എ. രഘുനാഥ് , ജനമൈത്രി  ബീറ്റ് ഓഫീസർമാരായ  എസ്.സി.പി.ഒ.  കെ.പി. സജിഷ , അബ്ദുൾ കരീം, സജീവൻ, സി.പി.ഒ. രാജേഷ്, നൂർമുഹമ്മദ് എന്നിവർ പങ്കെടുത്തു.
Name

Health,7,Latest News,404,
ltr
item
VISION NEWS: അരയ്ക്കുതാഴെ തളർന്ന ആയിഷുമ്മയ്ക്ക് സഹായവുമായി കൊടുവള്ളി ജനമൈത്രി പോലീസ്(വിഷൻ ന്യൂസ്‌ 05/11/2019)
അരയ്ക്കുതാഴെ തളർന്ന ആയിഷുമ്മയ്ക്ക് സഹായവുമായി കൊടുവള്ളി ജനമൈത്രി പോലീസ്(വിഷൻ ന്യൂസ്‌ 05/11/2019)
https://lh3.googleusercontent.com/-1oN-rm4AiGA/XcEfLm28LoI/AAAAAAAARec/HCfs8H0eGCMlgNZWYfFSfFSnxAbe14KBQCLcBGAsYHQ/s1600/IMG-20191105-WA0120.jpg
https://lh3.googleusercontent.com/-1oN-rm4AiGA/XcEfLm28LoI/AAAAAAAARec/HCfs8H0eGCMlgNZWYfFSfFSnxAbe14KBQCLcBGAsYHQ/s72-c/IMG-20191105-WA0120.jpg
VISION NEWS
https://www.visionnews.in/2019/11/05112019_4.html
https://www.visionnews.in/
https://www.visionnews.in/
https://www.visionnews.in/2019/11/05112019_4.html
true
6931876289475433389
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy