06 November 2019

വാവാട് റെയ്ഞ്ച് മദ്റസാ മാനേജ്മെന്റ് വാർഷിക സംഗമം(വിഷൻ ന്യൂസ്‌ 06/11/2019)
(VISION NEWS 06 November 2019)



കൊടുവള്ളി: വാവാട് റെയ്ഞ്ച് സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ വർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് കെ.കെ.എച്ച് അബ്ദുറഹിമാൻ കുട്ടയുടെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി മൊയ്തീൻ കുട്ടി കൊളത്തക്കര ഉദ്ഘാടനം ചെയ്തു.റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് പി.കെ അബ്ദുറഹിമാൻ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, എ.കെ കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഇസ്സുദ്ധീൻ പരപ്പാറ, കോയാമുട്ടി ഹാജി നെല്ലാംങ്കണ്ടി, മൊയ്തീൻ കുട്ടി ഹാജി കിഴക്കോത്ത്, ആലി മാസ്റ്റർ ആനപ്പാറ സംസാരിച്ചു. ഫസൽ ആവിലോറ സ്വാഗതവും സുലൈമാൻ ഊരോപറമ്പ് നന്ദിയും പറഞ്ഞു .ശേഷം കമ്മിറ്റി രൂപീകരണത്തിന്ന് റിട്ടേണിങ്ങ് ഓഫീസർ അസീസ് പുള്ളാവൂർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി കെ.കെ.എച്ച് അബ്ദുറഹിമാൻ കുട്ടി (പ്രസിഡണ്ട്) എ.കെ കുഞ്ഞിമുഹമ്മദ് മാസ്റ്റർ, കോയാമുട്ടി ഹാജി നെല്ലാംങ്കണ്ടി,ഹാരിസ് പറക്കുന്ന്,(വൈ: പ്രസിഡണ്ടുമാർ) ഫസൽ ആവിലോറ (ജന: സെക്രട്ടറി) സുലൈമാൻ ഊരോപറമ്പ് ,ഇസ്സുദ്ധീൻ പരപ്പാറ, സി.എം ഖാലിദ് (ജോ: സെക്രട്ടറിമാർ) മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ (ട്രഷറർ) മൊയ്തീൻകുട്ടി ഹാജി കിഴക്കോത്ത്, പി.പി ശരീഫ് പുത്തൻപീടിക, എടക്കണ്ടി നാസർ, ആലി മാസ്റ്റർ ആനപ്പാറ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Post a comment

Whatsapp Button works on Mobile Device only