Wednesday, 6 November 2019

മഹാ’ക്ക് പിന്നാലെ അതിതീവ്ര ‘ബുല്‍ബുല്‍’ ചുഴലിക്കാറ്റ് വരുന്നു, കനത്ത മഴയ്ക്കു സാധ്യത (വിഷൻ ന്യൂസ്‌ 06/11/2019)


തിരുവനന്തപുരം : ‘മഹാ’ ചുഴലിക്കാറ്റിന് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റ് എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനര്‍ദം ചുഴലിക്കാറ്റ് ആയി മാറുകയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധമാന്‍ നിക്കോബാര്‍ ദ്വീപ് സമുദ്രത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. ഈ ചുഴലിക്കാറ്റിന് പാകിസ്താന്‍ അധികൃതര്‍ ആണ് ബുള്‍ബുള്‍ എന്നു പേരിട്ടത്.


ഇത് ഇന്നു ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും. കേരളത്തില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ വ്യാപകമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


മഹ ചുഴലിക്കാറ്റ് നാളെ രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശും. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ്് ചുഴലിക്കാറ്റുകള്‍. ബുള്‍ബുള്‍കൂടി വരുന്നതോടെ ഏഴാവും. 2018ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. ഈ വര്‍ഷം അതും തകര്‍ന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.

പിന്നിട്ട രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് അതിതീവ്ര ചുഴലിക്കാറ്റുണ്ടായി. ക്യാറും മഹയും. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു സ്‌കൈമെറ്റ് വിലയിരുത്തുന്നു.


Post a Comment

Whatsapp Button works on Mobile Device only