Wednesday, 6 November 2019

ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​ ഇ​ന്ന് തു​ട​ങ്ങും(വിഷൻ ന്യൂസ്‌ 07/11/2019)
(വിഷൻ ന്യൂസ് Wednesday, 6 November 2019)


കോ​ഴി​ക്കോ​ട്:റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം. ഒ​മ്പ​തു​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ളി​മ്പ്യ​ന്‍ റ​ഹ്‌മാന്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. രാ​വി​ലെ എ​ട്ടി​ന് പ​താ​ക ഉ​യ​ര്‍​ത്തും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.​ ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ലാ​യി​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പങ്കെ ടുക്കും. 


135 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 6.30 ന് ​ന​ട​ത്ത മ​ത്സ​ര​ത്തോ​ടെ ര​ണ്ടാം ദി​വ​സ​ത്തെ ഇ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഒ​മ്പ​തി​ന് ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ങ്ങ​ളാ​ണ് ആ​ദ്യം ന​ട​ക്കു​ക. കാ​യി​ക മേ​ള​യു​ടെ ദീ​പ​ശി​ഖാ പ്ര​യാ​ണം ക​ഴി​ഞ്ഞ ആ​ഴ്ച അ​ന്ത​രി​ച്ച രാ​ജ്യാ​ന്ത​ര​താ​രം വി.​വി. വി​നോ​ദി​ന്‍റെ മാ​വൂ​രി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്നും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാന്പ​സി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. 


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​ക്കം മു​ഹ​മ്മ​ദ് ഏ​റ്റു​വാ​ങ്ങി. മ​ത്സ​ര​ഫ​ല​ങ്ങ​ളും പോ​യി​ന്‍റ് നിലയും www. school sports.in എ​ന്ന വെ​ബ്സൈ​റ്റി​ലെ District Results എ​ന്ന പേ​ജി​ൽ നി​ന്നും ല​ഭി​ക്കും.​ കാ​യി​ക​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.


Post a Comment

Whatsapp Button works on Mobile Device only