07 November 2019

വ്യാജരേഖ ചമച്ച് ഉണ്ടാക്കി അയോഗ്യരാകാ൦ എന്ന മോഹം അനുവദിക്കില്ല എൽഡിഎഫ്(വിഷൻ ന്യൂസ്‌ 07/11/2019)
(VISION NEWS 07 November 2019)



കൊടുവള്ളി: മുൻസിപ്പാലിറ്റിയിലെ കൗൺസിൽ അംഗങ്ങളെ ഭരണ സമിതി യോഗങ്ങളും സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും  ഔദ്യോഗികമായി അറിയിപ്പുകൾ നൽകുകയോ യോഗങ്ങളിലേക്ക് ക്ഷണിക്കുകയോ ചെയ്യാതെ മൂന്ന് യോഗങ്ങളിലേക്ക് ക്ഷണിച്ചുവെന്ന് യോഗം ചേരാൻ വിളിക്കുന്ന മീറ്റിംഗ് നോട്ടിസ്  ബുക്കിൽ കള്ള ഒപ്പിട്ട് മീറ്റിംഗ് അറിയിച്ചതായി കള്ള രേഖയുണ്ടാക്കി മുൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി അയോഗ്യരായി എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മുൻസിപ്പാലിറ്റി ഭരണാധികാരികളുടെ കള്ളത്തരതിനെതിരെ എൽഡിഎഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.. യോഗം കെ ബാബു ഉദ്ഘാടനം ചെയ്തു.. ഓ പി റഷീദ്  അധ്യക്ഷത വഹിച്ചു. പ്രകടനത്തിന്  കെ ഷറഫുദ്ദീൻ, എം  പി മൊയ്‌തീൻ , കെ.സി.എൻ അഹമ്മദ്കുട്ടി..  എം പി ശംസുദ്ധീൻ.  ഇ സി മുഹമ്മദ് , യു കെ അബൂബക്കർ  , ഒ പി റസാഖ്.. ,കെ ടി സുനി.  സി എം ബഷീർ, ഓ ടി സുലൈമാൻ , എ പി സിദ്ധീഖ് മാതോലത്ത് അബ്ദുള്ള.. ചന്ദ്രൻ കരൂഞ്ഞി എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only