07 November 2019

മോഷണത്തിനിടെ മുട്ടപൊട്ടിച്ച് കുടിച്ചു: മുട്ടത്തോടില്‍ കള്ളന്‍ 'കുടുങ്ങി'(വിഷൻ ന്യൂസ്‌ 07/11/2019)
(VISION NEWS 07 November 2019)


തിരുവല്ല: മോഷണത്തിനിടെ മുട്ടപ്പൊട്ടിച്ചു കുടിച്ച കള്ളനെ മുട്ടത്തോട് കുടുക്കി. മുട്ടത്തോ ടിൽ പതിഞ്ഞ വിരലടയാളമാണ് കള്ളനെ കുടു ക്കിയത്. പത്തനംതിട്ടയിലെ ഇലന്തൂരിലെ ഹോട്ടലിലാണ് സംഭവം.


തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീൻ ആണ് പിടിയിലാണ്. ഇയാൾ നിരവധി മോഷണക്കേ സുകളിൽ പ്രതിയാണ്. പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുവഴിയാണ് മുട്ടത്തോടിൽ കള്ളനെ കുടുക്കിയ കഥ പുറത്തുവിട്ടത്.


മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളം പത്തനം തിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോ ടെ കണ്ടുപിടിക്കുകയും തുടർന്ന് മോഷണം നടത്തിയത് ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുക യും ആയിരുന്നു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവി നെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണെന് ന് പോലീസ് വാർത്താ കുറിപ്പിൽ പറയുന്നു.


Post a comment

Whatsapp Button works on Mobile Device only