08 November 2019

നിരോധിത പാൻ മസാലയുമായി രണ്ട് പേർ പിടിയിൽ(വിഷൻ ന്യൂസ്‌ 08/11/2019)
(VISION NEWS 08 November 2019)


മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ നിരോധിത പാൻ മസാലയുമായി രണ്ട് പേർ പിടിയിൽ.ആസാം സ്വദേശികളായ ഇനാമുൾ ഹുസൈൻ 28, അബുബക്കർ സിദ്ധീക്ക് 44, എന്നിവരാണ് പിടിയിലായത്.വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ നടന്ന വാഹന പരിശോധന യിൽ ബാംഗ്ലൂരുവിൽ നിന്നും തിരുവനന്തപുര

ത്തേക്ക് വന്ന കെ.എസ് അർ.റ്റി .സി സ്കാനിയ ബസ്സിൽ നിന്നുമാണ് ഇരുവരെയും പിടി കുടി യത്.ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരു ന്നു 57 കിലോയോളം വരുന്ന പാൻ മസാലക ൾ.ചില്ലറ വിപണിയിൽ 2ലക്ഷം രൂപയോളം വിലവരുന്ന 4600 പാക്കറ്റ്  നിരോധിത പുകയില ഉത്പന്നങ്ങളാണ്  പിടികൂടിയത്.


പിടിയിലായവരെ സുൽത്താൻ ബത്തേരി പൊലീ സിന് കൈമാറി.  പുകയില ഉത്പന്നങ്ങൾ പെരു മ്പാവൂരിൽ ചില്ലറ വില്പനക്ക് കൊണ്ടുപോകുന് നതാണെന്ന് പിടിയിലായവർ ചോദ്യം ചെയ്യലിൽ അറിയിച്ചു.  പരിശോധനയിൽ  മുത്തങ്ങ എക് സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി.എം, എക്സൈസ് ഇൻസ്‌പെക്ടർ എസ്. ബൈജു , പ്രിവന്റീവ് ഓഫീസർമാരായ എം.കെ.ഗോപി, കെ. വി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. വി. രജിത്ത്, ജോഷി തുംബാനം എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only