Friday, 8 November 2019

അന്താരാഷ്ട്ര റേഡിയോളജി ദിനം ആചരിച്ചു.(വിഷൻ ന്യൂസ്‌ 09/11/2019)


ഓമശ്ശേരി: ഓമശ്ശേരി ശാന്തി ഹോസ്‌പിറ്റൽ റേഡിയോളജി വിഭാഗത്തിന്റെയും ശാന്തി അക്കാദമി tiss ക്യാംപസ് ന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര റേഡിയോളജി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം , ക്വിസ് മത്സരം , ആശുപത്രി ജീവനക്കാർക്കും വിദ്യാര്ഥികൾക്കുമുള്ള പഠന ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മുബാറക് ന്റെ അധ്യക്ഷതയിൽ പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. ഈ പ്രാവശ്യത്തെ അന്താരാഷ്ട്ര റേഡിയോളജി ദിനത്തിന്റെ ഉന്നലായ സ്പോർട്സ് ഇമേജിംഗ് വിഷയത്തിൽ ഹോസ്പിറ്റൽ റേഡിയോളജിസ്റ്റ് ഡോ. ജിനു മുഖ്യ ഭാഷണം നടത്തി. ഇഖ്‌റ ഹോസ്പിറ്റൽ സീനിയർ റേഡിയോഗ്രാഫർ സാദിഖ് പഠന ക്ലാസ് നു നേതൃത്വം നൽകി.  ക്വിസ് മത്സര വിജയികൾക്കുള്ള അവാർഡ് ദാനം ചീഫ് നഴ്‌സിങ് ഓഫീസർ നിർവഹിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഗഫൂർ , അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Whatsapp Button works on Mobile Device only