Thursday, 21 November 2019

സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; ജനുവരി 1 മുതല്‍ 50000 രൂപ വരെ പിഴ(വിഷൻ ന്യൂസ്‌ 21/11/2019)



സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന് മന്ത്രിസഭാ യോഗ തീരുമാനം. ഗാർബേജ് ബാഗുകളും 300 മില്ലി ലിറ്ററിന് മുകളിലുളള പാസ്റ്റിക് കുപ്പികളും നിരോധനത്തിനകത്ത് ഉള്‍പ്പെടും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധനത്തിലുള്‍പ്പെടും. 2020 ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉത്പ്പാദനവും ഉപഭോഗവും വിതരണവും തടയാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. മിൽമ പോലെ തിരിച്ചെടുക്കുമെന്ന് ഉറപ്പു നൽകുന്നവർക്ക് നിരോധനത്തില്‍ ഇളവുകളുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ചുമത്തും. ആദ്യ പിഴ 10,000 രൂപയും ആവർത്തിച്ചാൽ 25000 പിഴയും തുടര്‍ച്ചയായി ലംഘിച്ചാല്‍ 50000 രൂപയും ചുമത്തും.

 കടപ്പാട് :മീഡിയവൺ

Post a Comment

Whatsapp Button works on Mobile Device only