10 November 2019

ശംസുൽ ഹുദാ മദ്രസ നബിദിന റാലി നടത്തി(വിഷൻ ന്യൂസ്‌ 10/11/2019
(VISION NEWS 10 November 2019)




കിഴക്കോത്ത് കല്യാമ്പലത്തു താഴം ശംസുൽഹുദാ മദ്രസ നബിദിന ഘോഷയാത്ര  വിപുലമായി നടത്തി. രാവിലെ മദ്രസ അങ്കണത്തിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര കിഴക്കോത്ത് ജുമാ മസ്ജിദ്, കല്യാമ്പലത്ത് താഴം, പുതുശ്ശേരി, പുതുവയൽ, കൊന്തളത്തു താഴം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു മദ്രസയിൽ സമാപിച്ചു.
നവംബർ 17 ന് മദ്രസ കെട്ടിട ഉദ്ഘാടനം നടക്കുന്നതിനാൽ കുട്ടികളുടെ പരിപാടി ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് നടക്കുന്നത്. ഞായറാഴ്ച(17/11/2019) 
നടക്കുന്ന മദ്രസ കെട്ടിട ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ മുഴുവൻ ആളുകളുടെയും സാന്നിധ്യവും സഹായവും ഉണ്ടാവണമെന്ന് ഭാരവാഹികൾ പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only