11 November 2019

ടി എൻ ശേഷൻ അന്തരിച്ചു;വിടവാങ്ങിയത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തിന്റെ അധികാരം തെളിയിച്ച ഭരണാധികാരി(വിഷൻ ന്യൂസ്‌ 11/11/2019)
(VISION NEWS 11 November 2019)


ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു.

രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

ഐ എ എസ് ഓഫീസർ ആയിരുന്നു ടി എൻ ശേഷൻ. 1989ൽ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു. 1996ൽ മാഗ്സെസെ അവാർഡിന് അർഹനായി.

Post a comment

Whatsapp Button works on Mobile Device only