Friday, 29 November 2019

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ഡിസംബര്‍ 15 നീട്ടി(വിഷൻ ന്യൂസ്‌ 29/11/2019)



ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ഡിസംബര്‍ 15 വരെ നീട്ടി . സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ശരാശരി കടന്നുപോകുന്ന വാഹനങ്ങളുടെ നാലിലൊന്നുപോലും ഫാസ്ടാഗ് എടുത്തിട്ടില്ല. 

തൃശൂര്‍ പാലിയേക്കര  ടോള്‍പ്ലാസയ്ക്കു സമീപം ഫാസ്ടാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. ഈ കൗണ്ടറില്‍ തിരക്കു കൂടുതലാണ്. ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രതിമാസം 300 രൂപ അടച്ചാല്‍ സമാനമായ പദ്ധതിയില്‍ ചേരാം.

Post a Comment

Whatsapp Button works on Mobile Device only