13 November 2019

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 16 ന്(വിഷൻ ന്യൂസ്‌ 13/11/2019)
(VISION NEWS 13 November 2019)




കൊടുവള്ളി; ഷമീര്‍, സമീര്‍ തുടങ്ങി പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 16 ന് ശനിയാഴ്ച 4 മണിക്ക് കൊടുവള്ളിയില്‍ വെച്ച് നടക്കും. പട്ടുറുമാല്‍ റിയാലിറ്റി ഷോ വിന്നര്‍ ഷമീര്‍ ചാവക്കാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊടുവള്ളി സിഐ ചന്ദ്രമോഹനന്‍ മുഖ്യാതിഥിയാവും.


2018 ഓഗസ്റ്റ് 31 ന് ആണ് ഈ കൂട്ടായ്മ തുടക്കം കുറിച്ചത്. നവമാധ്യമങ്ങളുടെ ഇടപെടലുകളുടെ ഫലമായി ഇന്ന് 3000 ത്തിലധികം ആളുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. കേരളത്തിലെ 14 ജില്ലകളിലും ചാപ്റ്ററുകള്‍ രൂപീകരിച്ച് മുന്നോട്ട് പോകുന്നു. ഗള്‍ഫ് നാടുകളിലും ചാപ്റ്ററുകളുടെ രൂപീകരണം നടക്കുകയാണ്.
അംഗങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ത്തുക, ജീവകാരുണ്യ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് മുന്നോട്ട് പോവുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം.

Post a comment

Whatsapp Button works on Mobile Device only