17 November 2019

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു(വിഷൻ ന്യൂസ്‌ 17/11/2019)
(VISION NEWS 17 November 2019)



കൊടുവള്ളി:
ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന വിതരണം, ഒഫിഷ്യൽ എംബ്ലം ലോഞ്ചിങ്ങ്, വിശിഷ്ട വ്യക്തികളെ  ആദരിക്കൽ തുടങ്ങിയവ നടന്നു.. 
*ഷമീർ പട്ടുറുമാലിനെ ബ്രാൻഡ് അംബാസിഡറായി ചടങ്ങിൽ പ്രഖ്യാപിച്ചു*.. ഇ.സി ഷമീർ അധ്യക്ഷത വഹിച്ചു.. 
പാട്ടുകാരൻ സിയാദ് മുഹമ്മദ് മുഖ്യാത്ഥിയായിരുന്നു.. അഡ്വ: ഷമീർ കുന്ദമംഗലം, ഷമീർ കൊല്ലം, ഷമീർ വയനാട്, ഷമീർ ചിറക്കൽ,ഷമീർ മoത്തിൽ,ഷമീർ കുഞ്ഞോം, ഷമീർ ലുലു തുടങ്ങിയവർ സംസാരിച്ചു..
ഷമീർ പരപ്പാറ സ്വാഗതവും, ഷമീർ വൈറ്റ് ലൈൻ നന്ദിയും പറഞ്ഞു...

Post a comment

Whatsapp Button works on Mobile Device only